കോഴിക്കോട് കത്തോലിക്കാ അൽമായ സംഘടനകളുടെ മലബാർ മേഖലാ നേതൃസംഗമം സംഘടിപ്പിച്ചു

കോഴിക്കോട്: കത്തോലിക്കാ സഭയുമായി ബന്ധപ്പെട്ട പൊതുവിഷയങ്ങളിൽ ഐക്യത്തോടെ പ്രവർത്തിക്കുന്നതിനും വിവിധ അൽമായ സംഘടനകളുടെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനുമായി കത്തോലിക്കാ അൽമായ സംഘടനകളുടെ മലബാർ മേഖലാ നേതൃസംഗമം കോഴിക്കോട് സംഘടിപ്പിച്ചു.

ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭകളിലെ അൽമായ സംഘടനാ പ്രതിനിധികൾ പങ്കെടുത്ത സംഗമം കെ.സി.ബി.സി. പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ ഉദ്ഘാടനം ചെയ്തു. കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്) പ്രസിഡന്റ് ബിനു ജോണി കുരുമഞ്ചേരി അധ്യക്ഷത വഹിച്ചു.

ക്രൈസ്തവ സഭാംഗങ്ങളുടെ ഐക്യം, സാമൂഹിക ഉത്തരവാദിത്വം, ജനങ്ങളുടെ സുരക്ഷ, പരിസ്ഥിതി സംരക്ഷണം, പൊതുവിഷയങ്ങളിലെ കൂട്ടായ പ്രവർത്തനം എന്നിവ സംഗമത്തിൽ ചർച്ച ചെയ്തു. വിവിധ സഭകളിലെയും സംഘടനകളിലെയും നേതാക്കൾ തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചു.

കേരളത്തിലെ കത്തോലിക്കാ അൽമായ സംഘടനകളുടെ കൂട്ടായ്മ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പൊതുവായ വിഷയങ്ങളിൽ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും സംഗമം തീരുമാനിച്ചു.

Related News & Events