പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാ ദേവാലയത്തിൽ, 112 ഇടവക ദിനാഘോഷവും ഉണ്ണി മാതാവിൻറെ ജനനതിരുനാളും സാഘോഷം കൊണ്ടാടി. ഇന്നത്തെ തിരു കർമ്മങ്ങൾക്ക് ഫാ പ്രദീപ് O F M മുഖ്യകാർമികത്വം വഹിച്ചു. ഫാ നിതിൻ ആൻറണി, ഫാ സിബി ഒറ്റപ്ലാക്കൽ എന്നിവർ സഹകാർമികരായിരുന്നു. ഈ സുദിനത്തിൽ 75 വയസ്സും അതിൽ കൂടുതൽ പ്രായമായവരെ ഇടവക വികാരി ഫാ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ആദരിക്കുകയും സമ്മാനങ്ങളും ആശംസകളും അർപ്പിക്കുകയും ചെയ്തു.