മലബാറിൻ്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു. രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി
അഭിവന്ദ്യവർഗീസ് ചക്കാലക്കൽ പിതാവ് ഉയർത്തപ്പെട്ടു
വത്തിക്കാനിൽ ഏപ്രിൽ 12 ശനിയാഴ്ച 12 മണിയക്ക് നടന്ന പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നര മണിയക്ക് കോഴിക്കോട് രൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രഖ്യാപിക്കപ്പെട്ടു.
കോഴിക്കോട് രൂപത വികാരി ജനറൽ മോൺ.ജൻസൻ പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു
ഫ്രാൻസിസ് പാപ്പയുടെ ഡിക്രി , ദൈവ ജനത്തിനായി ഇംഗ്ലീഷ് പരിഭാഷ വായിച്ചത്
തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവായിരുന്നു
മലയാളം പരിഭാഷ വായിച്ചത്കണ്ണൂർ രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. അലക്സ് വടക്കും തലയാണ്
സുൽത്താൻപേട്ട് രൂപത ബിഷപ്പ് പീറ്റർ അബിർ അന്റോണി സാമി
താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനില്
കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ
കണ്ണൂർ രൂപത സഹായമെത്രാൻ റൈറ്റ്. റവ. ഡെന്നിസ് കുറുപ്പശ്ശേരി
വരാപ്പുഴ അതിരൂപത സഹായമെത്രാൻ
റൈറ്റ് .റവ. ആന്റണി വാലുങ്കൽ
മോൺ. വിൻസെന്റ് അറക്കൽ
ബദനി പ്രൊവിൻഷ്യൽ സി. ജൂഡി വർഗ്ഗീസ്
മി. ജോയ് ടി എഫ് – രൂപത പാസ്റ്ററൽ കൗൺസിൽ പ്രതിനിധി എന്നിവർ സംസാരിച്ചു
രൂപതാ പ്രൊകുറേറ്റർ ഫാ. പോൾ പേഴ്സി -നന്ദിയോടെ ചടങ്ങ് അവസാനിച്ചു.
തുടർന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ മറ്റ് പ്രമുഖ രാഷ്ട്രീയ നേതാക്കളും വന്ന് പിതാവിന് ആശംസകൾ നേർന്നു