Top News

പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് – അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ്

By |April 21st, 2025|Categories: Announcements, Top News|

പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് - അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ് കോഴിക്കോട് അതിരൂപതയെയും എന്നെയും സംബന്ധിച്ചിടത്തോളം ഫ്രാൻസിസ് പാപ്പ തന്റെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിൽ നൽകിയ ഈസ്റ്റർ സമ്മാനമാണ് കോഴിക്കോടിനെ അതിരൂപതയായി ഉയർത്തുകയും എന്നെ ആദ്യത്തെ മെത്രാപ്പോലീത്തയായ നിയമിക്കുകയും ചെയ്തത്. ദൈവത്തിനു മുൻപിൽ ഫ്രാൻസിസ് പാപ്പയെ ഓർത്ത് നന്ദി പറയുകയും അകമഴിഞ്ഞ സ്നേഹവും ആദരവും കടപ്പാടും ഈ നിമിഷം പ്രകടിപ്പിക്കുകയാണ്. അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും കോഴിക്കോട് അതിരൂപതയിലെ എല്ലാ വൈദികരും സമർപ്പിതരും ഇടവക ജനങ്ങളും ഈ ദിവസങ്ങളിൽ പ്രത്യേകം ദിവ്യബലി അർപ്പിക്കുകയും പ്രാർത്ഥന ശുശ്രൂഷകളിലൂടെ അദ്ദേഹത്തിന്റെ ആത്മാവിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുകയാണ്. പ്രത്യാശയുടെ തീർത്ഥാടകരാകുവാൻ ആഹ്വാനം ചെയ്ത് മാനവ ജനതയെ മുഴുവൻ പ്രത്യാശയുടെ മക്കളാക്കി തീർക്കുവാൻ കഠിനമായി പ്രയത്നിച്ച ഒരു ആത്മീയ ആചാര്യനും ക്രാന്തദർശിയുമാണ് ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നത്. കത്തോലിക്ക സഭയുടെ പരമാധ്യക്ഷനും പാവങ്ങളുടെ പാപ്പ എന്നറിയപ്പെടുകയും ചെയ്യുന്ന നമ്മുടെ അത്യന്തം പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പയാണ് കാലം ചെയ്തത്.

Comments Off on പ്രത്യാശയുടെ ഇടയൻ പിതൃഭവനത്തിലേക്ക് – അഭിവന്ദ്യ വർഗ്ഗീസ് ചക്കാലക്കൽ പിതാവ്

മലബാറിൻ്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു.

By |April 21st, 2025|Categories: Announcements, Top News|Tags: |

മലബാറിൻ്റെ മാതൃ രൂപതയായ കോഴിക്കോട് രൂപത മലബാറിലെ ആദ്യത്തെ ലത്തീൻ അതിരൂപതയായി ഉയർത്തപ്പെട്ടു. രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്തയായി അഭിവന്ദ്യവർഗീസ് ചക്കാലക്കൽ പിതാവ് ഉയർത്തപ്പെട്ടു   വത്തിക്കാനിൽ ഏപ്രിൽ 12 ശനിയാഴ്ച 12 മണിയക്ക് നടന്ന പ്രഖ്യാപനം ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് മൂന്നര മണിയക്ക് കോഴിക്കോട് രൂപത മെത്രാസന മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രഖ്യാപിക്കപ്പെട്ടു. കോഴിക്കോട്‌ രൂപത വികാരി ജനറൽ മോൺ.ജൻസൻ പുത്തൻവീട്ടിൽ സ്വാഗതം പറഞ്ഞു ഫ്രാൻസിസ് പാപ്പയുടെ ഡിക്രി , ദൈവ ജനത്തിനായി ഇംഗ്ലീഷ് പരിഭാഷ വായിച്ചത് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി പിതാവായിരുന്നു മലയാളം പരിഭാഷ വായിച്ചത്കണ്ണൂർ രൂപത മെത്രാൻ റൈറ്റ്. റവ. ഡോ. അലക്സ് വടക്കും തലയാണ് സുൽത്താൻപേട്ട് രൂപത ബിഷപ്പ് പീറ്റർ അബിർ അന്റോണി സാമി താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനില്‍ കോട്ടപ്പുറം രൂപത ബിഷപ്പ് അംബ്രോസ് പുത്തൻവീട്ടിൽ കണ്ണൂർ രൂപത സഹായമെത്രാൻ റൈറ്റ്. റവ. ഡെന്നിസ് കുറുപ്പശ്ശേരി വരാപ്പുഴ അതിരൂപത

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ്

By |September 5th, 2023|Categories: Top News|Tags: |

കോഴിക്കോട് രൂപത ദിവ്യകാരുണ്യ കോഗ്രസ് കേരള സഭ നവീകരണം 2022-2025 വന്ദ്യവൈദീകരെ, സന്യസ്ത സഹോദരരെ, സഹോദരീ സഹോദരന്‍മാരെ, 'സഭ ക്രിസ്തുവില്‍ പണിയപ്പെ'ുകൊണ്ടിരിക്കു ഭവനം' എ ആപ്തവാക്യത്തോടെ കേരള സഭയില്‍ ആരംഭിച്ചിരിക്കു നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കേരള സഭാനവീകരണത്തിന്റെ ഭാഗമായി സഭ വി. കുര്‍ബാനയില്‍ നി് ജീവന്‍ സ്വീകരിക്കുു എ യാഥാര്‍ത്ഥ്യം പ്രഖ്യാപിച്ചു കൊണ്ട് ഒരു ദിവ്യകാരുണ്യ കോഗ്രസ്സിനായി ഒരുങ്ങുകയാണ്. വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള വല്ലാര്‍പാടം ബസിലിക്കയില്‍ 2023 ഡിസംബര്‍ 1, 2, 3, തീയതികളില്‍ ഈ ദിവ്യകാരുണ്യ കോഗ്രസ് നടത്തുു. 'നാഥാ, ഞങ്ങളോടൊത്ത് വസിച്ചാലും' (ലൂക്കാ 24: 29) എ ആപ്തവാക്യമാണ് ഇതിനായി സ്വീകരിച്ചി'ുള്ളത്. കേരളസഭ ദിവ്യകാരുണ്യ കോഗ്രസിന് മുാേടിയായി നമ്മുടെ രൂപതയിലും, ഇടവകകളിലും, കുടുംബകൂ'ായ്മകളിലും ദിവ്യകാരുണ്യ കോഗ്രസ് സാഘോഷമായി നടത്തണമൊണ് തീരുമാനം. ദിവ്യകാരുണ്യ കോഗ്രസിന്റെ ലക്ഷ്യം സഭാസമൂഹത്തിന് ദിവ്യകാരുണ്യത്തെക്കുറിച്ച് ആഴമായ അറിവ് നല്‍കുക. ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥസാിധ്യത്തിന് പരസ്യമായ ആരാധനാസാക്ഷ്യവും നല്‍കുക. സഭാംഗങ്ങളില്‍ ദിവ്യകാരുണ്യത്തിലുള്ള വിശ്വാസവും, ഭക്തിയും വര്‍ദ്ധിപ്പിക്കുക.

അൾത്താര ബാലസഖ്യം കോഴിക്കോട് രൂപത ക്വിസ് മത്സര വിജയികൾ

By |January 15th, 2021|Categories: Top News|Tags: |

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.

By |September 24th, 2020|Categories: Top News|

മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു. ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക. തിരുനാൾ തിരുക്കർമ്മങ്ങൾ തൽസമയം Theresa Shrine Mahe എന്ന youtube/facebook channel ൽ ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം കണ്ടുവണങ്ങി പ്രാർത്ഥിക്കുവാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

ഇന്ന് രാത്രി 10.30 ന് പരിശുദ്ധ പിതാവ് നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും ആശിർവാദവും.

By |March 27th, 2020|Categories: Top News|

ഊർബി എത് ഓർബി പാപ്പയുടെ ആശിർവാദത്തിൽ മാധ്യമങ്ങളിലൂടെ പങ്കുചേരാം മാധ്യമങ്ങളിലൂടെ പ്രാർത്ഥനാനിമിഷങ്ങളിൽ പങ്കുചേർന്നുകൊണ്ട് മനുഷ്യയാതകളുടെ ഈ ദിനങ്ങളിൽ ആത്മീയ ഐക്യത്തിലൂടെ മഹാമാരിയിൽ നിന്നും മുക്തിനേടുന്നതിനായി നമുക്ക് പ്രാർത്ഥിക്കുകയും, അതുവഴി വ്യക്തിഗതവും സാമൂഹികവുമായ അനുഗ്രഹങ്ങൾ ദൈവത്തിൽ നിന്നു യാചിക്കാം. ഇന്ന് രാത്രി ഇന്ത്യൻ സമയം 10.30 ന് പരിശുദ്ധ പിതാവ് നയിക്കുന്ന ദിവ്യകാരുണ്യ ആരാധനയും അതെ തുടർന്ന് നൽകുന്ന 'ഊർ ബി എത് ഓർബി' (നഗരത്തിനും ലോകത്തിനും) എന്ന അത്യപൂർവ്വമായ പൂർണ്ണ ദണ്ഡവിമോചന ലബ്ധി അനുവദിച്ചിട്ടുള്ള ആശിർവാദം നമ്മക്ക് സ്വീകരിക്കാം.   പൂർണ ദണ്ഡവിമോചനം പ്രാപിക്കുവാൻ വേണ്ട ഒരുക്കം   അര മണിക്കൂർ വിശുദ്ധ ഗ്രന്ഥം വായിക്കുകയോ ജപമാല ചൊല്ലുകയോ കുരിശിന്റെ വഴി ചൊല്ലി പ്രാർത്ഥിക്കുകയോ കരുണ കൊന്ത ചൊല്ലുന്നതിലൂടെയോ ഒരുങ്ങാം.   ചെയ്തു പോയ പാപങ്ങളെക്കുറിച്ചുള്ള പൂർണ്ണമായി അനുതപിക്കുകയും സാധിക്കുന്ന ഏറ്റവും അടുത്ത സമയത്ത് കുമ്പസാരം നടത്തുകയും വിശുദ്ധ കുർബാന സ്വീകരിക്കുകയും ചെയ്യും എന്ന പ്രതിജ്ഞ എടുക്കുക.   വിശ്വാസ പ്രമാണവും

Go to Top