DSCN2596

മാഹി സെന്റ് തെരേസാ തീർത്ഥാടന കേന്ദ്രത്തിൽ എഴുത്തച്ചൻ പുരസ്കാര ജേതാവ്‌ ശ്രീ എം, മുകുന്ദനെ ആദരിച്ചു.
കോഴിക്കോട് രൂപതാ ബിഷപ്പ് അഭിവന്ദ്യ ഡോ: വർഗ്ഗീസ് ചക്കാലക്കലിന്റെ അധ്യക്ഷതയിൽ മേരി മാതാ കമൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനം മാഹി MLA ഡോ.വി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.മാഹി ഇടവക വികാരി റവ.ഡോ.ജെറോം ചിങ്ങന്തറ ശ്രീ എം മുകുന്ദന് മംഗളപത്രം സമർപ്പിച്ചു ബിഷപ്പ് വർഗ്ഗീസ് ചക്കാലക്കൽ പൊന്നാടയണിയിക്കുകയും മെമൊന്റൊ നൽകി അനുമോദിക്കുകയും ചെയ്തു തുടർന്ന് വയനാട്ടിലെ പ്രളയ ദുരിതബാധിതരായ 50 കുടുംബങ്ങൾക്ക് ധനസഹായം നൽകി. മാഹി ഇടവകാംഗങ്ങളായ അഷ്നാ അഗസ്റ്റിൻ (ഒന്നാം റാങ്ക് MA ഇംഗ്ലീഷ് ലിറ്ററേച്ചർ, കണ്ണൂർ യൂനിവേർസിറ്റി) ആൻറണി മാത്യു (ഒന്നാം റാങ്ക് BA. മലയാളം പോണ്ടിച്ചേരി യൂനിവേർസിറ്റി) നിരഞ്ചനാ റോയ് (ഒന്നാം റാങ്ക് എട്ടാം ക്ലാസ്സ് കോഴിക്കോട് രൂപതാ മതബോധന വിഭാഗം) ഗ്രേസി പീറ്റർ (ഒന്നാം റാങ്ക് കോഴിക്കോട് രൂപതാ ലോഗോസ് ക്വിസ്സ് സീനിയർ വിഭാഗം) നിരഞ്ചന എ .ആർ.(മൂന്നാം റാങ്ക് കോഴിക്കോട് രൂപതാ ലോഗോസ് ക്വിസ്സ് B കാറ്റഗറി ) സലോമി മാത്യു.( പുതുച്ചേരി സർക്കാറിന്റെ ഏറ്റവും നല്ല A.N.M അവാർസ് ജേതാവ്) ജെഫിൻ അജിത് (full A + SSLC) എന്നിവരെയും തിരുന്നാൾ ദിനങ്ങളിൽ നിസ്വാർത്ഥ സേവനം നൽകിയ മിസ്റ്റർ സനൽകുമാർ, മിസ്റ്റർ പ്രശാന്ത് എന്നിവരെ യും മെമേന്റൊ നൽകി ആദരിച്ചു മാഹിയിലെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ ‘കോഴിക്കോട് രൂപതാ മതബോധന വിഭാഗം ഡയറക്ടർ റവ ഫാ ടോണി ഗ്രേഷ്യസ് ,സഹ വികാരിമാരായറവ.ഫാ. നിധിൻ ആന്റണി റവ.ഫാ. ജിതിൻ ജോൺ, മാഹി കോളജ് മുൻ പ്രിൻസിപ്പാൾ ഡോ.ആൻറണി ഫെർണാണ്ടസ്, പാരിഷ് കൗൺസിൽ സെക്രട്ടറി സജി സാമുവൽ പ്രോഗ്രാം കമ്മറ്റി കൺവീനർഷാജി പിണക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

Share This Story, Choose Your Platform!