ഫാ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കലിന്റെ ചരമവാർഷികം ആചരിച്ചു
അന്തരിച്ച ബഹു. ഫാ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കലിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ കബറിടം സ്ഥിതിചെയ്യുന്ന കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ അനുസ്മരണ ശുശ്രൂഷകൾ നടന്നു.
കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ, വൈദികരോടൊപ്പം വിശുദ്ധ ദിവ്യബലി അർപ്പിച്ചു. തുടർന്ന് ഫാ സെബാസ്റ്റ്യൻ കാഞ്ഞിരത്തിങ്കലിന്റെ കബറിടത്തിൽ ഒപ്പീസ് ചൊല്ലി പ്രാർത്ഥിക്കുകയും അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രത്യേകം പ്രാർത്ഥനകൾ അർപ്പിക്കുകയും ചെയ്തു.
Related News & Events





