ബൈബിൾ കലോത്സവം: പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു
ഈ വർഷത്തെ ബൈബിൾ കലോത്സവവുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗരേഖ പ്രസിദ്ധീകരിച്ചു. നേരത്തെ നടന്ന യോഗത്തിൽ വിതരണം ചെയ്ത മാർഗരേഖ അപൂർണമായിരുന്നതിനാൽ, ഇപ്പോൾ നൽകിയിരിക്കുന്ന പുതുക്കിയ മാർഗരേഖയാണ് മത്സരങ്ങൾക്കായി ഉപയോഗിക്കേണ്ടതെന്ന് സംഘാടകർ അറിയിച്ചു.
കഥ, കവിത തുടങ്ങിയ ലേഖന മത്സരങ്ങൾക്ക് പ്രത്യേക വിഷയങ്ങൾ നൽകുന്നതല്ല. എന്നാൽ മത്സരാർത്ഥികൾ തയ്യാറാക്കുന്ന രചനകൾ ബൈബിൾ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണം.
മാർഗരേഖയുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ നേരിട്ട് ബന്ധപ്പെട്ടവരോട് ചോദിക്കണമെന്നും, പൊതുവായി പ്രയോജനപ്പെടുന്ന നിർദ്ദേശങ്ങളായി അവ പിന്നീട് നൽകാൻ സാധിക്കുമെന്നും സംഘാടകർ അറിയിച്ചു.
എല്ലാവരുടെയും സഹകരണവും പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി ഫാ. വിമൽ ഫ്രാൻസിസ് വെളിയത്തുപറമ്പിൽ അറിയിച്ചു.
Super Senior
31/12/2001 മുൻപ് ജനിച്ചവർ
Senior
01/01/2002 to 31/12/2011…ജനിച്ചവർ
Junior
01/01/2012 to 31/12/2016…ജനിച്ചവർ
Sub Junor
01/01/2017 ന് ശേഷം ജനിച്ചവർ
Related News & Events





