കർമ്മല മാതാവിന്റെ തിരുനാളാഘോഷത്തിൽ പങ്കുചേർന്ന് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ
കർമ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന വിവിധ ആത്മീയ ശുശ്രൂഷകളിൽ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ സാന്നിധ്യം വഹിച്ചു.
തിരുനാളിന്റെ ഒരുക്കമായി ചെലവൂർ ഒ.സി.ഡി. പുഷ്പദാന ആശ്രമത്തിൽ നടന്ന വെസ്പേർസ് പ്രാർത്ഥനയ്ക്ക് ആർച്ച് ബിഷപ്പ് നേതൃത്വം നൽകി. വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്ത പ്രാർത്ഥനാചടങ്ങിന്റെ സമാപനത്തിൽ പങ്കെടുത്ത എല്ലാവർക്കും ആർച്ച് ബിഷപ്പ് തിരുനാൾ ആശംസകൾ നേർന്ന് ആശീർവദിച്ച ഉത്തരീയം വിതരണം ചെയ്തു.
തിരുനാൾ ദിനത്തിൽ മലാപ്പറമ്പ് കാർമൽ ഹിൽ സന്ന്യാസമഠത്തിൽ വിശുദ്ധ ദിവ്യബലി അർപ്പിച്ച ആർച്ച് ബിഷപ്പ്, സന്ന്യാസിനികൾക്കും വിശ്വാസികൾക്കും തിരുനാൾ ആശംസകൾ നേർന്നു.
കർമ്മല മാതാവിന്റെ തിരുനാളാഘോഷത്തിന്റെ ഭാഗമായി നടന്ന ഈ ആത്മീയ ശുശ്രൂഷകൾ വിശ്വാസികളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തോടെയും സമാപിച്ചു.
Related News & Events








