കർമ്മല മാതാവിന്റെ തിരുനാളാഘോഷത്തിൽ പങ്കുചേർന്ന് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ
കർമ്മല മാതാവിന്റെ തിരുനാളാഘോഷത്തിൽ പങ്കുചേർന്ന് ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ കർമ്മല മാതാവിന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന വിവിധ ആത്മീയ ശുശ്രൂഷകളിൽ കോഴിക്കോട് അതിരൂപത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ സാന്നിധ്യം വഹിച്ചു. തിരുനാളിന്റെ ഒരുക്കമായി ചെലവൂർ ഒ.സി.ഡി. പുഷ്പദാന ആശ്രമത്തിൽ നടന്ന വെസ്‌പേർസ് പ്രാർത്ഥനയ്ക്ക് ആർച്ച് ബിഷപ്പ് നേതൃത്വം നൽകി. വൈദികരും സന്യസ്തരും വിശ്വാസികളും പങ്കെടുത്ത പ്രാർത്ഥനാചടങ്ങിന്റെ സമാപനത്തിൽ പങ്കെടുത്ത എല്ലാവർക്കും ആർച്ച് ബിഷപ്പ് തിരുനാൾ ആശംസകൾ നേർന്ന് ആശീർവദിച്ച ഉത്തരീയം വിതരണം ചെയ്തു. തിരുനാൾ ദിനത്തിൽ മലാപ്പറമ്പ് കാർമൽ ഹിൽ സന്ന്യാസമഠത്തിൽ വിശുദ്ധ ദിവ്യബലി അർപ്പിച്ച ആർച്ച് ബിഷപ്പ്, സന്ന്യാസിനികൾക്കും വിശ്വാസികൾക്കും തിരുനാൾ ആശംസകൾ നേർന്നു. കർമ്മല മാതാവിന്റെ തിരുനാളാഘോഷത്തിന്റെ ഭാഗമായി നടന്ന ഈ ആത്മീയ ശുശ്രൂഷകൾ വിശ്വാസികളുടെ ശ്രദ്ധേയമായ പങ്കാളിത്തത്തോടെയും ഭക്തിനിർഭരമായ അന്തരീക്ഷത്തോടെയും സമാപിച്ചു.
Formation Session for Catechism Teachers Held at St. Michael’s Church, West Hill
Formation Session for Catechism Teachers Held at St. Michael's Church, West Hill A formation programme for the catechism teachers of St. Michael's Church, West Hill was conducted by Rev. Fr. Alex Kalarikkal. The session focused on strengthening the teachers' commitment to the ministry of faith formation and equipping them to effectively communicate the Gospel to children and young people.
തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിൽ ഉള്ള നവീകരിച്ച ദേവാലയത്തിന്റെ ആശിർവാദകർമ്മം നടന്നു.
തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിൽ ഉള്ള നവീകരിച്ച ദേവാലയത്തിന്റെ ആശിർവാദകർമ്മം നടന്നു. കോഴിക്കോട് അതിരൂപതയിലെ തൃക്കൈപ്പറ്റ വിശുദ്ധ ഗീവർഗീസ് പുണ്യവാളന്റെ നാമധേയത്തിലുള്ള നവീകരിച്ച ദേവാലയത്തിന്റെ ആശീർവാദകർമം ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നടന്നു. കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ വർഗീസ് ചക്കാലക്കൽ വിശുദ്ധ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിച്ചശേഷം ദേവാലയത്തിന്റെ ആശീർവാദകർമം നിർവഹിക്കുകയും ദേവാലയം വിശ്വാസി സമൂഹത്തിന് സമർപ്പിക്കുകയും ചെയ്തു. വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ, ദൈവാലയം ആരാധനയ്ക്കുള്ള ഇടം മാത്രമല്ല, വിശ്വാസത്തിലും സ്നേഹത്തിലും കൂട്ടായ്മയിലും വളരുന്ന ക്രൈസ്തവ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമാണെന്ന് ആർച്ച് ബിഷപ്പ് അനുസ്മരിപ്പിച്ചു. കരുണയും സേവനവും സുവിശേഷ സാക്ഷ്യവും ജീവിതത്തിൽ പകർത്തുന്ന സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ ദേവാലയത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആശീർവാദ ചടങ്ങിൽ വൈദികരും സന്യസ്തരും സന്യസ്തിനികളും ഇടവകാംഗങ്ങളും വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ വിശ്വാസികളും പങ്കെടുത്തു. തുടർന്ന് സ്നേഹവിരുന്നും സംഘടിപ്പിച്ചു. നവീകരിച്ച ദേവാലയത്തിന്റെ സമർപ്പണം ഇടവകയുടെ ആത്മീയ ജീവിതത്തിന് പുതിയ ഉണർവും നവചൈതന്യവും പകരുന്നതായി
മാഹി തിരുനാൾ ഒക്ടോബർ 5 മുതൽ 22 വരെ നടത്തപ്പെടുന്നു.
ദക്ഷിണ ഭാരതത്തിലെ പ്രഥമവും ചരിത്രപ്രസിദ്ധവുമായ മാഹി സെന്റ് തെരേസ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അമ്മത്രേസ്സ്യാ യുടെ തിരുനാൾ മഹോത്സവം ഒക്ടോബർ 5 മുതൽ 22 വരെ കൊണ്ടാടുന്നു. കോവിഡ് 19 പ്രോട്ടോകോൾ അനുസരിച്ചും സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു മായിരിക്കും തിരുനാൾ നടത്തപ്പെടുക. പാരിഷ് കൗൺസിലിന്റെ നേതൃത്വത്തിലുള്ള തിരുനാൾ കമ്മിറ്റി ആയിരിക്കും തിരുനാളിന് നേതൃത്വം നൽകുക. തിരുനാൾ തിരുക്കർമ്മങ്ങൾ തൽസമയം youtube/facebook channel ൽ ലഭ്യമായിരിക്കും. കോവിഡ് 19 പ്രോട്ടോകോൾ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥിക്കുവാനും വിശുദ്ധ ബലിയിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഭക്തർക്ക് വിശുദ്ധ അമ്മത്രേസ്യയുടെ അത്ഭുത രൂപം കണ്ടുവണങ്ങി പ്രാർത്ഥിക്കുവാൻ ഉള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി.
മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 113 തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ ഫെബ്രുവരി 2ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ദേവാലയ ഗ്രോട്ടോയിൽ കൊടിയേറ്റി. സഹവികാരി മാരുടെയും മറ്റു വൈദിക സന്യസ്ത ഇടവക തീർഥാടക ഭക്തജനങ്ങളുടെയും മഹാ സാന്നിധ്യത്തിലായിരുന്നു തിരുനാളിന് തുടക്കം കുറിച്ചത്. ബഹുമാനപ്പെട്ട ജെറോം ചിങ്ങന്തറ അച്ഛന്‍റെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരുന്നു.
പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 112 തിരുനാൾ മഹോത്സവത്തിന് തുടക്കമായി
മലബാറിലെ പ്രസിദ്ധ തീർഥാടനകേന്ദ്രമായ വയനാട് പള്ളിക്കുന്ന് ലൂർദ് മാതാവിന്റെ 112 തിരുനാൾ മഹോത്സവത്തിന് തുടക്കമായി. ഇന്നലെ ഫെബ്രുവരി 2ന് ഇടവക വികാരി ഫാദർ സെബാസ്റ്റ്യൻ കറുകപ്പറമ്പിൽ ദേവാലയ ഗ്രോട്ടോയിൽ കൊടിയേറ്റി. സഹവികാരി മാരുടെയും മറ്റു വൈദിക സന്യസ്ത ഇടവക തീർഥാടക ഭക്തജനങ്ങളുടെയും മഹാ സാന്നിധ്യത്തിലായിരുന്നു തിരുനാളിന് തുടക്കം കുറിച്ചത്. റവ. ഫാ വിൻസൻറ് കൊരണ്ടിആർ കുന്നേൽന്റെ കാർമികത്വത്തിൽ ഭക്തിസാന്ദ്രമായ ദിവ്യബലിയും നൊവേനയും ഉണ്ടായിരുന്നു. ദിവ്യബലിക്കും നൊവേനക്കും ശേഷം നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിന് അവസരമുണ്ടായിരുന്നു.അനേകായിരങ്ങളാണ് അമ്മയുടെ അനുഗ്രഹം പ്രാപിച്ചു മടങ്ങിയത്.









