മഞ്ചേരി ഹോളി ക്രോസ് ദേവാലയത്തിൽ എൽ റൂഹാ ആത്മീയ സുവിശേഷ നവീകരണവും വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളും

മഞ്ചേരി ഹോളി ക്രോസ് ദേവാലയത്തിൽ എൽ റൂഹാ ആത്മീയ സുവിശേഷ നവീകരണവും വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാളും 2026 സെപ്റ്റംബർ 6 മുതൽ 13 വരെ ഭക്തിപൂർവ്വം ആചരിക്കും.

സെപ്റ്റംബർ 7 മുതൽ 10 വരെ നടക്കുന്ന ആത്മീയ ശുശ്രൂഷകൾക്ക് ഫാ. റാഫേൽ കോക്കാടൻ (ഡയറക്ടർ, എൽ റൂഹാ ധ്യാനകേന്ദ്രം, കാട്ടാലുണ്ട്) നേതൃത്വം നൽകും. സെപ്റ്റംബർ 6-ന് തിരുനാൾ പ്രാരംഭ ശുശ്രൂഷകളും തുടർന്ന് വിവിധ ദിവസങ്ങളിൽ പ്രത്യേക തിരുനാൾ ആഘോഷങ്ങളും നടക്കും.

സെപ്റ്റംബർ 13-ന് മുഖ്യതിരുനാൾ ദിനത്തിൽ കോഴിക്കോട് അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ ദിവ്യബലിക്ക് മുഖ്യകാർമികത്വം വഹിക്കുകയും ആഘോഷങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യും.

ആത്മീയ നവീകരണത്തിനും വിശുദ്ധ കുരിശിന്റെ മാധ്യസ്ഥം തേടിയുള്ള പ്രാർത്ഥനയ്ക്കുമായി എല്ലാ വിശ്വാസികളെയും സംഘാടകർ സ്നേഹപൂർവ്വം ക്ഷണിച്ചു.

Related News & Events