കല്ലായി സെന്റ് പാട്രിക്സ് ഇടവകയിൽ ലഹരിവിരുദ്ധ ബൈക്ക് റാലി സംഘടിപ്പിച്ചു
കോഴിക്കോട്: കല്ലായി സെന്റ് പാട്രിക്സ് ഇടവകയുടെ നേതൃത്വത്തിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി ബൈക്ക് റാലി സംഘടിപ്പിച്ചു. യുവജനങ്ങളെ ലഹരിയുടെ അപകടങ്ങളിൽ നിന്ന് അകറ്റി, ആരോഗ്യകരവും ഉത്തരവാദിത്വപൂർണ്ണവുമായ ജീവിതത്തിലേക്ക് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് റാലി നടത്തിയത്.
റാലി ബഹു. എസ്.ഐ. തുളസി മാഡം ഫ്ലാഗ് ഓഫ് ചെയ്തു. ഇടവക വികാരി ഫാ. ആന്റണി പാലിയത്തറ നേതൃത്വം നൽകി. യുവജനങ്ങളും ഇടവകാംഗങ്ങളും റാലിയിൽ സജീവമായി പങ്കെടുത്തു.
“ലഹരിമുക്ത സമൂഹം – നമ്മുടെ പ്രതിജ്ഞ” എന്ന സന്ദേശമുയർത്തി സംഘടിപ്പിച്ച റാലിയിലൂടെ ലഹരിവിരുദ്ധ ബോധവത്കരണത്തിനും യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വത്തിനും പ്രാധാന്യം നൽകി. യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിച്ച് “Say No to Drugs, Choose Life” എന്ന സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
Related News & Events







